DweepDiary.com | ABOUT US | Friday, 29 March 2024

ഗോത്രത്തലവന്‍ വിടവാങ്ങി (തിരുത്തല്‍ വരുത്തിയത്)

In death BY Admin On 19 November 2014
കില്‍ത്താന്‍- കില്‍ത്താന്‍ ദ്വീപിലെ രാഷ്ട്രീയാചാര്യനും പൗര പ്രമുഖനുമായ പുതിയത്തക്കല്‍ സൈനുല്‍ ആബിദ് (79)(കാച്ചിക്കുന്നി) മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. രാഷ്ട്രീയത്തില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ കച്ചയും കെട്ടി സമാധാനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന കാച്ചിക്കുന്നിയെ അറിയാത്ത ദ്വീപുകാരില്ല. അദ്ദേഹം ഒരു ഗോത്രത്തലവനെപ്പോലെയായിരുന്നു. സ്ഥാനമാനങ്ങള്‍ മോഹിക്കാതെ ജീവിത കാലം മുഴുവന്‍ രാഷ്ടീയത്തില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഹോംമിനിസ്റ്ററി അഡ്വൈസറി കമ്മിറ്റി അംഗം, ഗ്രാമത്തലവനായി ദ്വീപിന്റെ പ്രതിനിധിയായി ദില്ലിയില്‍ പോയി, പാരന്റ് ടീച്ചേഴ്സ് പ്രസിഡന്റ്, സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ താഴെ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം മദ്രസ്സയുടെ പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എന്‍.സി.പി രാഷ്ട്രീയത്തില്‍ മറക്കാനാവാത്ത വെക്തിത്വമാണദ്ദേഹം. ഖബറടക്കം കവരോരപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍- സൈദ് ശൈഖ് മാസ്റ്റര്‍, കുഞ്ഞിക്കോയ മാസ്റ്റര്‍, തങ്ങകോയ, ബീഫാത്തുമ്മാബി, ഭാര്യ-ഹാജറോമമ്മാ തിരുവത്തപുര.

SHARE YOUR FEEDBACK

RECENT IN THIS CATEGORY