DweepDiary.com | ABOUT US | Friday, 29 March 2024

കിടാവ് കോയ ഹാജി ഓര്‍മയായി

In death BY Admin On 12 October 2014
അഗത്തി (11/10/2014): അഗത്തി ദ്വീപ് സെക്ടറിലെ എസ്‌എസ്‌എഫ് സെക്രട്ടറിയും ദ്വീപ് ഡയറി സാരഥികളിലെ പ്രമുഖനുമായ പുളിപ്പുര അബ്ദുല്‍ ബാരിയുടെ പിതാവ് തിരിണിക്കാട് കിടാവ് കോയ ഹാജി മരണപ്പെട്ടു. രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജ രോഗങ്ങളാല്‍ കുറച്ചു കാലം കിടപ്പിലായിരുന്നു അദ്ദേഹം. ഖബറടക്കവും മയ്യിത്ത് നിസ്കാരവും അസര്‍ നിസ്കാരനന്തരം തെക്ക് ശിറിയ പള്ളിയില്‍ നടന്നു. നായിബ് ഖാസി അബ്ദുല്‍ ഗഫൂര്‍ മുസ്ല്യാര്‍ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കി.

മക്കള്‍: അബ്ദുല്‍ ലത്തീഫ് മുസ്ല്യാര്‍ അഗത്തി, ഇബ്രാഹിം പി‌പി (ഫയര്‍ ഫോയ്സ് ചെത്ലാത് ദ്വീപ്), ശരീഫ പി‌പി, മറിയം പി‌പി (സ്കൂള്‍ ടീച്ചര്‍ അഗത്തി), ഫത്തഹുദ്ദീന്‍ പി‌പി (കപ്പല്‍ ജോലിക്കാരന്‍), ആയിഷ പി‌പി, അബ്ദുല്‍ ബാരി പി‌പി (എസ്‌എസ്‌എഫ് സെക്രട്ടറിയും ദ്വീപ് ഡയറി മാധ്യമത്തിലെ റിപ്പോര്‍ട്ടറും). കവരത്തി ദ്വീപ് ഹെഡ് പോസ്റ്റ് ഓഫീസിലെ റിയാസ് എം‌എ, എല്‍‌എസ്‌എ മുന്‍ പ്രസിഡന്‍റ് രിസാല്‍ എം‌എ, ഡി‌പി മെമ്പര്‍ മുസ്തഫ എന്നിവര്‍ പേരമക്കളാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY