DweepDiary.com | ABOUT US | Saturday, 20 April 2024

പോര്‍ട്ട് അസിസ്റ്റന്റ് കെ.ഷാജഹാന്‍ മരണപ്പെട്ടു

In death BY Admin On 28 September 2014
ചെത്ത്ലാത്ത്(28.09.14):- പോര്‍ട്ട് അസിസ്റ്റന്‍ഡും കില്‍ത്താന്‍ സ്വദേശിയുമായ കെ.ഷാജഹാന്‍ ഇന്ന് രാവിലെ 6:30 ന് മരണപ്പെട്ടു. ഹൃദയാഘാദമാണ് മരണ കാരണം. ദീര്‍ഘകാലമായി പോര്‍ട്ട് അസിസ്റ്റന്‍ഡായി വിവിധ ദ്വീപുകളില്‍ ജോലി ചെയ്ത് വരുന്ന ഷാജഹാനെ അറിയാത്തവര്‍ ചുരുക്കം. നാട്ടുകാര്‍ക്കൊപ്പം എന്നും നിന്ന ഉദ്യോഗസ്ഥനാണദ്ദേഹം. യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ തൊട്ടടുത്ത ദ്വീപുകളിലേക്ക് ബോട്ട് സര്‍വ്വീസും മറ്റും ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഷാജഹാനെ കവച്ച് വെക്കാന്‍ ഒരു പോര്‍ട്ട് അധികൃതര്‍ക്കും ഇതുവരെ സാധിച്ചില്ലെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ വിയോഗം ദ്വീപുകാര്‍ക്ക് തീരാ നഷ്ടമാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഹെലികോപ്റ്റര്‍ വഴി നാട്ടിലെത്തിച്ചു.
മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY