DweepDiary.com | ABOUT US | Sunday, 08 September 2024

ചരമം: കെ.പി. അഹമ്മദ് കുന്നിക്കോയ കിൽത്താൻ

In death BY Mubeenfras On 18 January 2022
കിൽത്താൻ: ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരനും അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായിരുന്ന കെ.പി. അഹമ്മദ് കുന്നിക്കോയ കിൽത്താൻ 17.01.2022 ന് നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കിൽത്താൻ പ്രൈമറി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ച അദ്ദേഹം വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു. അനേകം ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ദ്വീപിലെ പ്രമുഖചിന്തകനാണ്. വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ലക്ഷദ്വീപ് എൻ.എസ്.യു ആരംഭിച്ച കാലത്ത് അതിന്റെ നിയമോപദേശകനായി പ്രവർത്തിച്ചിരുന്നു. എൻഫോഴ്‌സ് മെൻറ് വകുപ്പിൽ ദീർഘകാലം പ്രവർത്തിക്കുകയുണ്ടായി. ലക്ഷദ്വീപ് വഖഫ് ബോർഡ് സിക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. നീണ്ട വർഷക്കാലം അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ചുമതല വഹിച്ചു.
സൗമ്യനും മൃദുഭാഷിയുമായിരുന്ന അദ്ദേഹം ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം പൊതുരംഗത്തുനിന്നും മാറിനിൽക്കുകയായിരുന്നു. പെൻഷനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭാര്യ പൊന്നിക്കം സക്കീനാ ബി. മക്കൾ മുനവ്വർ, ഫൗസിയാബീഗം, ജലീലാ ബീഗം. കിൽത്താൻ ഉജ്റാ പള്ളിയുടെ സമീപത്താണ് ഖബറടക്കിയത്. ഖാളി മുഹമ്മദ് ഹനീഫ ദാരിമിയുടെ നേതൃത്വത്തിൽ വമ്പിച്ച ഒരു ജനാവലി ഖബറടക്കൽ കർമങ്ങളിൽ പങ്കുചേർന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY