DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിലെ ആദ്യ DANIPS ഉദ്യോഗസ്ഥൻ എം പി നല്ലകോയ അന്തരിച്ചു

In death BY Atta koya On 06 July 2021
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആദ്യ DANIPS ഉദ്യോഗസ്ഥനും ലക്ഷദ്വീപ് പോലീസിലെ റിട്ടയേഡ് ഡിവൈഎസ്പി യുമായ എം പി നല്ല കോയ (69) എന്ന സയ്യിദ് നല്ല കോയ തങ്ങൾ അന്തരിച്ചു. ഭാര്യ: കുഞ്ഞിബീ, മക്കൾ: ഇമാമുദ്ദീൻ, ആബ്രൂ . ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസിലിന്റെ പിതാവിന്റെ സഹോദരി ഭര്‍ത്താവാണ്.

1976 ജൂലൈ 15 നാണു സബ്-ഇൻസ്പെക്ടർ ആയി ലക്ഷദ്വീപ് പോലീസിൽ നിയമനം ലഭിക്കുന്നത്. 1989 മെയ് 10 ന് ഇൻസ്പെക്ടറായും. വിരമിക്കുന്നതിന് രണ്ട് മാസം മുമ്പ് (30/05/2012) DANIPS സർവീസിൽ DySP ആയും സ്ഥാനക്കയറ്റം ലഭിച്ചു. 2012 ജൂലൈ 30ന് സർവീസിൽ നിന്ന് വിരമിക്കുമ്പോൾ നീണ്ട മുപ്പത്തിയാറു വർഷത്തെ സ്തുത്യാർഹമായ സേവനം പൂർത്തിയാക്കിയിരുന്നു അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY