DweepDiary.com | ABOUT US | Tuesday, 23 April 2024

പ്രതിരോധ നിരയിലെ കല്ലി ഇനി ഓർമ

In death BY Raihan Rashid On 20 June 2021
മിനിക്കോയ്: ലക്ഷദ്വീപിലെ പ്രമുഖ ഫുട്ബോൾ താരം കല്ലി അന്തരിച്ചു. ദ്വീപ് ഫുട്ബോളിലെ പ്രതിരോധ നിരയിലെ പകരം വെയ്ക്കാനില്ലാത്ത താരം റായാപ്പാഡ ഖാലിദ് എന്ന കല്ലി (54) ഹൃദയാഘാതം മൂലമാണ് മിനിക്കോയി ദ്വീപിൽ വെച്ച് ഇന്ന് രാവിലെ 10.45 ഓടെ മരിണപ്പെട്ടത്.

കൽപേനിയിൽ ജനിച്ചു മിനിക്കോയിക്കാരുടെ സ്വന്തമായി മാറിയ ഖാലിദ് തന്റെ സൗമ്യസ്വഭാവവും, സാമൂഹിക പ്രവർത്തനവും കൊണ്ട് ദ്വീപുകാര്‍ക്കിടയിൽ പ്രിയങ്കരനായിരുന്നു. 1990 തൊട്ട് ലക്ഷദ്വീപ് ഫുട്ബോൾ മൈതാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

ഭാര്യ ഹൗലത്ത്, മക്കള്‍ അബ്ദുള്‍ വാസി, അബ്ദുള്‍ വാജി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY