DweepDiary.com | ABOUT US | Friday, 29 March 2024

പ്ലാനിംഗ് ആൻഡ് സ്റ്റാറ്ററ്റിക്സ് മുൻ ഡയറക്ട൪ അബ്ദുൽ ശുക്കൂ൪ നിര്യാതനായി

In death BY Admin On 27 March 2021
അഗത്തി: ശ്രീ ബി. അബ്ദുൾ ഷുകൂർ, റിട്ടയേഡ് ഡയരക്ട൪, പ്ലാനിംഗ് ആൻഡ് സ്റ്റാറ്ററ്റിക്സ് നിര്യാതനായി. 69 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുട൪ന്ന് ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ 12.15 നായിരുന്നു അന്ത്യം. രാവിലെ ഒൻപത് മണിയോടെ അഗത്തി ഉജ്റ പള്ളിയിൽ ഖബറടക്കം നടത്തി. മക്കൾ അബ്ദുൽ ഹഖ് (ഓയിൽമാൻ, ലക്ഷദ്വീപ് ഇലക്ടിസിറ്റി), ഹക്കീമ (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), ഡോ. ഹനിയ (ഹോമിയോ). പിതാവ് പരേതനായ ശ്രീ. താളാക്കാട മുഹമ്മദ് മൗലവി. ലക്ഷദ്വീപിൽ നടന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച 5 സ്ഥാനാർത്ഥികളിൽ ഒരാളും ലക്ഷദ്വീപിലേക്ക് വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.കോം, കോഴിക്കോട് ഫാറൂക്ക് കോളേജിൽ എം.കോം എന്നിവ പൂ൪ത്തിയാക്കിയ ശേഷം 1977 ൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റായാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ അദ്ദേഹത്തിന്റെ സേവനം ആരംഭിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, റിസർച്ച് ഓഫീസർ, ഡയറക്ടർ പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പ്, കാ൪ഷിക വകുപ്പ്, തുറമുഖം. കപ്പ? ഗതാഗതം, എന്നിവയുടെ വകുപ്പ് മേധാവിയായിരുന്നു. 35 വർഷത്തെ നീണ്ട സേവനത്തിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്ലാനിംഗ് ആന്റ് മാനേജ്മെന്റിന്റെ നിരവധി സേവന കോഴ്സുകൾ നടത്തിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും സാമൂഹിക ഘടനക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും സംഭാവന ചെയ്യുന്നതിലും അദ്ദേഹം പ്രധാന പങ്ക്വഹിച്ചു.

ദ്വീപ് ഡയറിയുടെ അനുശോചനം

SHARE YOUR FEEDBACK

RECENT IN THIS CATEGORY