DweepDiary.com | ABOUT US | Wednesday, 17 April 2024

ലക്ഷദ്വീപിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു

In death BY Admin On 27 February 2021
കവരത്തി (24/02/2021): ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ്​ മരണം റിപ്പോര്‍ട്ട് ചെയ്തു. കവരത്തി ദ്വീപിൽ ചികിത്സയിലായിരുന്ന ചെത്ലാത് സ്വദേശിനി ആണ് മരണപ്പെട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കോവിഡ് മരണം കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് മഹാമാരി വ്യാപിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞാണ് ലക്ഷദ്വീപില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. നിലവിൽ ബിത്ര ഒഴികെയുള്ള എല്ലാ ദ്വീപുകളിലും കോവിഡ് എത്തിയിട്ടുണ്ട്. കൊച്ചിയിലെ നിർബന്ധ ക്വരൻറിൻ ഒഴിവാക്കി SOP യില് മാറ്റം വരുത്തിയതാണ് ദ്വീപുകളിൽ കോവിഡ് വ്യാപനത്തിന് കാരണം. ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഭരണകൂടം അത് മുഖവിലക്ക് എടുത്തില്ല.

ഇപ്പൊൾ വിമാനത്താവളമുള്ള അഗത്തി ദ്വീപിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY