DweepDiary.com | ABOUT US | Friday, 29 March 2024

കവരത്തി കോലിയാല പി.എൻ. മുത്തുകോയ തങ്ങൾ വഫാത്തായി

In death BY Admin On 03 January 2017
കവരത്തി (02/01/2017): ലക്ഷദ്വീപിലെ കവരത്തി കോലിയാല സെയ്ത് ഇസ്മാഈൽ കോയ തങ്ങൾ എന്ന പി.എൻ. മുത്തുകോയ തങ്ങൾ (71) അന്തരിച്ചു. ലക്ഷദ്വീപിൽ സമസ്തയുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കവരത്തി ഇസ്സത്തുൽ ഇസ്‌ലാം മദ്‌റസയുടെസ്ഥാപക സെക്രട്ടറിയായും മരണംവരെ പ്രസിഡന്റുമായിരുന്നു. ലക്ഷദ്വീപ് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ഉപദേശക സമിതിഅംഗം, കവരത്തി എസ്.കെ.എസ്.എസ്.എഫ്. രക്ഷാധികാരി, ലക്ഷദ്വീപ് മുഅല്ലിം കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. ശൈഖ് മുഹമ്മദ് ഖാസിം വലിയുല്ലാഹി, സെയ്ത് യൂസുഫ് റബ്ബാനി എന്നിവരുടെ വംശപരമ്പരയിലാണ് ജനനം. തിങ്കളാഴ്ച പുലർച്ചെ 4.30-നായിരുന്നു അന്ത്യം. മക്കൾ: നൂറുൽ ഹസൻ, മുഹമ്മദ് സലീം, ഐശബി, ഹലീമ, ആബിദ, സാജിദ, നാദിറ, നാസിഫ, ശമീന. മരുമക്കൾ: സൈതലി തങ്ങൾ (ദക്ഷിണ കന്നട ബൈന്തൂർ ഖാസി), തങ്ങൾ കോയ, സൈദ് ശൈകോയ, മുഹമ്മദ് ശാഫി, ജാഫർ സിദ്ദീഖ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY