DweepDiary.com | Friday, 23 April 2021

ലക്ഷദ്വീപ് വിദ്യുദ്ച്ഛക്തി വകുപ്പ് ബില്ലിങ്ങ് കൂടുതൽ ഉപഭോകൃത സൗഹൃദമുള്ളതാക്കി - ഒറ്റക്ലിക്കിന് കറന്റ് ബില്ലടയ്ക്കാം

In Tech World / 03 March 2021


കാലത്തിനൊത്ത മാറ്റങ്ങൾക്ക് വിധേയമായിരിക്കുകയാണ് ലക്ഷദ്വീപ് വിദ്യുത്ച്ഛക്തി വകുപ്പ്. ലക്ഷദ്വീപ് ഐടി വകുപ്പ് പോലും സാങ്കേതിക മികവിലേക്ക് മാറാനിരിക്കെയാണ് വിദ്യുത്ച്ഛക്തി വകുപ്പിന്റെ മാറ്റം. ഇന്ത്യയിലൊട്ടാകെ ബില്ലടയ്ക്കൽ എളുപ്പാമായിരിക്കെ ലക്ഷദ്വീപിൽ ന്യൂജനറേഷൻ ആപ്പിൽ ഒന്നും നമ്മുടെ ബില്ലിങ്ങ് സംബ്രദായം അപ്ഡേറ്റ് ആയില്ല. ഇടക്കാലത്ത് NIC നി൪മ്മിച്ച വകുപ്പന്റെ വെബ്സൈറ്റിൽ കയറി കറന്‍റ് ബില്ലടയ്ക്കാം സംവിധാനം വന്നെങ്കിലും നല്ല ഇൻറ൪നെറ്റ് സംവിധാനം ആവശ്യമാണ്. ഇപ്പോയിതാ ന്യൂജൻ ആപ്പുകളായ Google Pay, Paytm, BHIM, Phonepe എന്നിവയിൽ ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം വഴി ബില്ലടയ്ക്കാം. കപ്പൽ ടിക്കറ്റ് ബില്ലിങ്ങ് കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താം.

മീറ്റ൪ അക്കൗണ്ട് നമ്പ൪ നൽകുമ്പോൾ സാധാരണ നൽകുന്ന പോലെ മൂന്ന് അല്ലെങ്കിൽ നാല് അക്കം നൽകിയാൽ പോര മുഴുവൻ നമ്പ൪ നൽകണം. ഉദാഹരണമായി മീറ്റ൪ അക്കൗണ്ട് നമ്പ൪ 869 എങ്കിൽ നിങ്ങളുടെ രജിസ്റ്റ൪ നമ്പറിൽ വന്നിരിക്കുന്ന SMS ശ്രദ്ധിക്കുക 09PD000869 എന്നായിരിക്കും അത്. ഇതുപോലെ നിങ്ങളുടെ പത്ത് അക്ക അക്കൗണ്ട് നമ്പ൪ അടിച്ചാലെ നിങ്ങളുടെ ബിൽ അടയ്ക്കാൻ പറ്റൂ. കറന്റ് ബില്ലടയ്ക്കുന്ന രീതി അറിയാത്തവ൪ക്ക് വീഡിയോ കാണാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY