DweepDiary.com | ABOUT US | Saturday, 31 July 2021

ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റ് കപ്പല്‍ ടിക്കറ്റിന്റേത്; വാര്‍ത്താ വെബ്സൈറ്റ് ദ്വീപ് ഡയറി തന്നെ

In Tech World BY AMG On 15 March 2019
അന്താരാഷ്ട്ര വെബ്സൈറ്റ് റാങ്കിങ്ങ് ഭീമനായ അലസ്ക വെബ്സൈറ്റിന്റെ റാങ്കിങ്ങ് കണക്ക് അനുസരിച്ച് ലക്ഷദ്വീപിലെ ഏറ്റവും കൂടുല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന (പൊതുവെബ്സൈറ്റ്) ലക്ഷദ്വീപിന്റെ കപ്പല്‍ ടിക്കറ്റിങ്ങ് വെബ്സൈറ്റായ lakport ആണ്. ഒരു ദിവസം ശരാശരി ഒരാള്‍ 12.13 മിനിറ്റ് ഇതില്‍ ചെലവഴിക്കുന്നു. വാര്‍ത്താ വിഭാഗത്തില്‍ ലക്ഷദ്വീപിന്റെ ആദ്യഓണ്‍ലൈന്‍ മാധ്യമമായ dweepdiary.com തന്നെ മുന്നില്‍ തുടരുന്നു. 4.52 മിനിറ്റാണ് ഒരാള്‍ ദ്വീപ് ഡയറിയില്‍ ചെലവഴിക്കുന്നത്. ലക്ഷദ്വീപിലെ മറ്റു വാര്‍ത്താ മാധ്യമങ്ങളായ ദ്വീപ് മലയാളിയും അല്‍ജസരിയും അലസ്കയില്‍ ഇടംനേടിയില്ല. എലക്ട്രിസിറ്റി ഓണ്‍ലൈന്‍ വെബ്സൈറ്റായ powerlakഉം അലസ്കയില്‍ ഇടംകിട്ടിയില്ല. സര്‍ക്കാര്‍ തലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ലക്ഷദ്വീപ് വിനോദസഞ്ചാര വകുപ്പ് കൈകാര്യം ചെയ്യുന്ന lakshadweep tourism (98,747) ത്തിന്റേതാണ്. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് സൗകര്യവും സന്ദര്‍ശകരും ഏറ്റവും കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്.

വെബ്സൈറ്റുകളുടെ റാങ്കിങ്ങില്‍ വിവിധ പരിശോധകരുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിലും ഐടി മേഖലയിലും സര്‍ക്കാര്‍ ഏജന്‍സികളും ആശ്രയിക്കുന്നത് അലസ്ക എന്ന ആഗോള ഭീമനെയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY