DweepDiary.com | Tuesday, 29 September 2020

ചെലോര് പഠിക്കും, ചെലോര് പഠിക്കൂല, ഞമ്മക്ക് ഇങ്ങള് പഠിച്ചേ തീരൂ - Share Classില്‍ വൈറലായി വീണ്ടും ശാനവാസ് സാ൪

In Students Corner / 31 July 2020
അഗത്തി: ലക്ഷദ്വീപില്‍ അധ്യാപക കൂട്ടായ്മ രൂപീകരിച്ച ഓണ്‍ലൈന്‍ ചാനലായ Share Class ലെ താരപദവിയിലുള്ള അധ്യാപകനാണ് ഷാനവാസ് സാ൪. ദൃശ്യാനുഭവങ്ങളിലൂടെ കുട്ടികളെയും മുതി൪ന്നവരെയും പിടിച്ചിരുത്തുന്ന മാഷ് ഇപ്പോ എത്തിയിരിക്കുന്നത് പുതിയ പരീക്ഷണങ്ങളുമായി. ഓഗ്മെൻ്‍റ് റിയാവിറ്റിയുമായാണ് ഇപ്രാവശ്യം വരവ്. ലക്ഷദ്വീപിലെ ആദ്യ ഓഗ്മെന്റ് റിയാലിറ്റി ക്ലാസും സാറിന്റെ വക. പോസ്റ്റ൪ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സോഷ്യന്‍ മീഡിയയില്‍ ഹിറ്റായ മലപ്പുറത്തെ വിദ്യാ൪ത്ഥി ഫായിസിന്റെ ഡയലോഗ് ആണ്. ഫായിസിനെ ലക്ഷദ്വീപില്‍ ഹിറ്റാക്കിയെന്ന് മാത്രമല്ല പഠിക്കാത്തവരെ പഠിപ്പിച്ചെ അടങ്ങൂ എന്ന ദൗത്യത്തിലുമാണ് സാ൪. ഇന്‍റ൪നെറ്റ് ഇല്ലാത്ത ദ്വീപില്‍ കുട്ടികളുടെ വീട്ടിലേക്കാണ് സാ൪ വീഡിയോ എത്തിച്ച് കൊടുക്കുന്നത്.


ക്ലാസ് കാണാനും ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും രക്ഷിതാക്കള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY