DweepDiary.com | Saturday, 08 August 2020

Share Class വൈറലാകുന്നു - ലക്ഷദ്വീപിലെ വിദ്യാ൪ത്ഥികള്‍ക്ക് അദ്ധ്യാപകരുടെ വക പഠന ചാനല്‍, സിബിഎസി വിദ്യാ൪ത്ഥികള്‍ക്കും ക്ലാസ് ലഭ്യമാകും.

In Students Corner / 01 July 2020
കവരത്തി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീട്ടിയ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ അധ്യാപക കൂട്ടം പ്രായ വ്യത്യാസമില്ലാതെ വിഡീയോ ക്ലാസ് തയ്യാറാക്കുകയാണ്. ഇതിനായി ഒരു യുട്യൂബ് ചാനലും തുടങ്ങിയിരിക്കുന്നു. Share Class എന്ന പേരില്‍ ആദ്യ ക്ലാസായ +2 ഭൂമി ശാസ്ത്രം ചാനലില്‍ അപ്‍ലോഡ് ആയിട്ടുണ്ട്. അഗത്തി ദ്വീപിലെ ഭൂമി ശാസ്ത്ര അദ്ധ്യാപകനായ ടി ശാനവാസ് സാറിന്റെ ആശയം പിന്നീട് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് കുറഞ്ഞ ദ്വീപുകളില്‍ ക്ലാസുകള്‍ നെറ്റ് ലഭ്യമാകുന്നവര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് share ചെയ്യുക എന്ന ആശയമാണ് പേരിന് പിന്നില്‍.
കേരള സിലബസിലെ ആറാം ക്ലാസ് ഇംഗ്ലീഷും എഴാം ക്ലാസ് സയന്‍സും ഇന്ന് റീലീസ് ആകും. അമിനി ഹൈസ്കൂളിലെ കെ ആരിഫ് മാഷും സംഘവും ഇതിന്റെ ട്ടീസര്‍ പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. ചാനലിന്റെ ലോഗോയുടെ പണിപ്പുരയിലാണ് ചില അധ്യാപകര്‍. വിദ്യാഭ്യാസ വകുപ്പാകട്ടെ താല്‍പര്യമുള്ള അധ്യാപകരുടെ പേര് വിവരം ചോദിച്ചിരിക്കുകയാണ്. സിബിഎസി വിദ്യാ൪ത്ഥികള്‍ക്കും ക്ലാസ് ലഭ്യമാകും. 2017 ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമാക്കിയ പ്രതീക്ഷിത പഠന നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പഠനബോധന പ്രക്രിയ തയ്യാറാക്കുക. ലക്ഷദ്വീപിലെ വിദ്യാ൪ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ചാനല്‍ വൈറലായിട്ടുണ്ട്.

ചാനലില്‍ പുതിയ വീഡിയോ അപ്‍ലോഡ് ചെയ്താല്‍ ലഭ്യമാകാന്‍ ചാനല്‍ സബ്‍സ്‍ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY