DweepDiary.com | ABOUT US | Thursday, 28 March 2024

പട്ടേൽ നാളെ എത്തും; സമ്പൂർണ കരിദിനം ആചരിക്കാൻ ആഹ്വാനം

In Protest BY Admin On 13 June 2021
കവരത്തി: വിവാദ നിയമങ്ങൾ കൊണ്ട് ജനങ്ങൾക്ക് ദ്രോഹം തീർത്ത ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപിൽ എത്തുന്ന ജൂൺ 14 തിങ്കളാഴ്ച സമ്പൂർണ കരിദിനമായി ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ലക്ഷദ്വീപിൽ നിന്നും ഏകാധിപത്യത്തെ തുടച്ച് നീക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ദ്വീപ് ജനത ഒറ്റക്കെട്ടായി നടത്തുന്ന സമരംപരിപാടികൾ ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉപവാസ സമരത്തിന്റെ അടുത്ത പടിയായാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ദ്വീപിലേക്ക് കാല് കുത്തുന്ന ദിവസം കരിദിനമായി ആചരിക്കുന്നത്.

ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സമ്പൂർണ കരിദിനം ആചരിക്കാൻ ആഹ്വനം ചെയ്‌തുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിൽ നിന്ന്:
"പ്രിയമുള്ളവരെ നമുക്ക് ആ ചരിത്രദിനത്തിനായി തയ്യാറെടുക്കാം.
1) എല്ലാ വീടുകളിലും കറുത്ത കൊടികൾ കൊണ്ട് നിറക്കുക. റോഡരികിലുള്ളവർ റോഡിലെക്ക് കാണുന്ന രീതിയിൽ കൊടികൾ കെട്ടാൻ ശ്രദ്ധിക്കുക.
2) കറുത്ത വസ്ത്രമുള്ളവർ അന്നേ ദിവസം അത് ധരിക്കാൻ ശ്രദ്ധിക്കുക.
3) കറുത്ത മാസ്ക് വെക്കുക. ഇല്ലാത്തവർ അത് സംഘടിപ്പിക്കുക.
4) കറുത്ത മാസ്‌കോ വസ്ത്രമോ ഇല്ലാത്തവർ കറുത്ത ബാഡ്ജ് ധരിക്കുക.
5) കരിനിയമങ്ങൾക്കെതിരെ പ്ലേക്കാഡുകളും മറ്റും തയ്യാറാക്കുക.
6) കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിക്കാൻ ശ്രദ്ധിക്കുക.
7) അഡ്മിനിസ്ട്രേറ്റർ വരുന്ന ദിവസം രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലൈറ്റും ചിരട്ടയും കൊട്ടി; "ഗോ പട്ടേൽ ഗോ" എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കണം. എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് മീഡിയകളിലും സോഷ്യൽ മീഡിയാ ഫ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യുക.
പ്രതിഷേധമെല്ലാം വീടിനകത്തും കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമായിരിക്കണം. നമ്മൾ അതിജീവിക്കും; ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം."

SHARE YOUR FEEDBACK

RECENT IN THIS CATEGORY