DweepDiary.com | ABOUT US | Friday, 19 April 2024

ഇനി പിണറായി കേരളം ഭരിക്കും- ദ്വീപിലെ സി.പി.എം/സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പുതുപ്രതീക്ഷ

In Politics BY Admin On 27 May 2016
കവരത്തി/കില്‍ത്താന്‍(26.05.16):- കേരളാ മുഖ്യമന്തിയായി ശ്രീ.പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത് ദ്വീപിലെ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ശ്കതി പ്രകടനം നടത്തിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ സന്തോഷം പങ്കിട്ടത്. കേരളത്തില്‍ തങ്ങളുടെ പാര്‍ട്ടിയായ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ദ്വീപിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. ദ്വീപില്‍ രണ്ട് പാര്‍ട്ടികളും കഴിഞ്ഞ 40 വര്‍ഷത്തോളമായി ദ്വീപ് ഭരിച്ചിട്ടും പ്രധാന മേഖലയായ ഫിഷറീസ് വകുപ്പില്‍ എടുത്ത് പറയത്തക്ക ഒരു പുരോഗമനവും കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന് സി.പി.എം. ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി ശ്രീ.ലുഖ്മാനുല്‍ ഹഖീം കുറ്റപ്പെടുത്തി. കേരളത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായിക്കും മറ്റ് പ്രമുഖ നേതാകാകള്‍ക്കൊപ്പം പങ്കെടുക്കാന്‍ സാധിച്ചെന്നും ദ്വീപിലെ ഫിഷറീസ് മേഖലയ്ക്ക് ഒരു പുത്തന്‍ പ്രതീക്ഷ കേരളസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാമെന്നും ശ്രീ.ലുഖ്മാന്‍ ദ്വീപ്ഡയറിയോട് പറഞ്ഞു. കൂടാതെ സത്യ പ്രതിജ്ഞയ്ക്ക് ശേഷം മുഖ്യ‌ മന്ത്രി ശ്രീ.പിണറായി വിജയനെ നേരിട്ട് ആശംസറിച്ചെന്നും അദ്ദേഹം ദ്വീപ് ജനങ്ങള്‍ക്കാവശ്യ എല്ലാ സഹായവും ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
(ഫോട്ടോയില്‍- കില്‍ത്താന്‍ ദ്വീപിലെ സി.​പി.എം പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് മധുരപലഹാരം വിതരണം ചെയ്യുന്നു)

SHARE YOUR FEEDBACK

RECENT IN THIS CATEGORY