DweepDiary.com | ABOUT US | Thursday, 25 April 2024

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രധിഷേധമാര്‍ച്ച്

In Politics BY Admin On 23 April 2016
കവരത്തി(19.4.16):- കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ഇല്ലാഴ്മ ചെയ്യാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു. റേഷനരി, പഞ്ചസാര തുടങ്ങിയവ വെട്ടിച്ചുരുക്കിയതില്‍ സമരസമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രധിഷേധമാര്‍ച്ച് എല്‍.ടി.സി.സി പ്രസിഡന്റ് അഡ്വ.ഹംദുള്ളാ സഈദ് ഉദ്ഘാടനം ചെയ്തു. വിവിധ ദ്വീപുകളില്‍ നിന്നുള്ള ഡി.പി. മെമ്പര്‍മാര്‍, ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY