DweepDiary.com | ABOUT US | Saturday, 20 April 2024

അവിശ്വാസം പാസ്സായി- ജില്ലാ പഞ്ചായത്ത് എന്‍.സി.പിയുടെ നിയന്ത്രണത്തിലേക്ക്

In Politics BY Admin On 18 April 2016
കവരത്തി(18.5.16): ചീഫ് കൗണ്‍സിലര്‍, വൈസ് ചീഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ എന്‍.സി.പി ഉന്നയിച്ച അവിശ്വാസ പ്രമേയം എം.പി ഉള്‍പ്പടെ 19 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 16 പേര്‍ അവിശ്വാസത്തെ എതിര്‍ത്ത് നിന്നു. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സിന് നഷ്ടമായി. കഴിഞ്ഞ പ്രാവശ്യം സഭ കൂടിയപ്പോള്‍ നടന്ന നാടകീയരംഗങ്ങള്‍ കണക്കിലെടുത്ത് നാലോളം ക്യാമറകളും കോടതി നിശ്ചയിച്ച ഒബ്സര്‍വറും സഭക്കകത്ത് ഉണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീ.എം.മുനീറിന് പ്രത്യേക സീറ്റ് അനുവധിച്ചു. ശ്രീ.എം.മുനീര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സഭ നിയന്ത്രിച്ചത് അഡീഷണന്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായ ജി‌എസ് പാണ്ഡേ ആയിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക നിരീക്ഷകന്‍ അഡ്വ. ആരിഫ് റിപ്പോര്‍ട്ട് ഉടന്‍ കോടതിയെ അറിയിക്കും. കേസിന്‍റെ അന്തിമ വിധി വന്നതിന് ശേഷമേ ഇവ പ്രാബല്യത്തില്‍ വരികയുള്ളു. മേയ് 16നാണ് കേസ് കോടതി പരിഗണിക്കുക.

മേയ് 2നു സ്കൂളുകള്‍ തുറക്കാനിരിക്കെ അദ്ധ്യാപകരടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധമായ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. എന്നാല്‍ ഭരണ-പ്രതിപക്ഷ ചായ്വില്‍ പ്രമുഖ ഉദ്യോഗസ്ഥ സംഘടനകള്‍ മൌനത്തിലാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY