DweepDiary.com | ABOUT US | Saturday, 20 April 2024

അഡ്വ. ഹംദുള്ള സയീദിനെ ലക്ഷദ്വീപിന്റെ പുതിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി നിയമിച്ചു

In Politics BY Admin On 15 July 2015
ന്യൂഡല്‍ഹി (14/07/2015): ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി (LTCC) അധ്യക്ഷനായി ഹംദുള്ളാ സയീദിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. അദ്ദേഹത്തെ നേത്യസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന്` നിലവിലെ ലക്ഷദ്വീപിലെ ടെറിറ്റോറിയല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ പൊന്നിക്കം ശൈഖ് കോയ രാജി വെച്ചിരുന്നു. പൊന്നിക്കം ശെയിക്ക് കോയ സ്ഥാനംരാജിവച്ച പശ്ചാത്തലത്തിലാണ് ഹംദുള്ളാ സയീദിനെ നിയമിച്ചതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ്` ഈ സ്ഥാനത്തേക്ക് ഒരു ചെറുപ്പക്കാരന്‍ എത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY