ലക്ഷദ്വീപ് കോണ്‍ഗ്രസില്‍ പുനസംഘടന തുടങ്ങി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തുടര്ന്ന് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വാര്‍ഡ്, ബ്ളോക്, ഡി.സി.സി തലത്തില്‍ പുന:സംഘടന നടത്താനുള്ള എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രാരംഭനടപടികള്‍ ആരംഭിച്ചു. എല്ലാ ദ്വീപുകളിലും മെംബര്‍ഷിപ് വിതരണം നവംബര്‍ അവസാനവാരത്തോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കമ്മിറ്റി ബ്ളോക്, ഡി.സി.സി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി. വിവിധ ദ്വീപുകളിലെ മെംബര്‍ഷിപ് വിതരണം, വാര്‍ഡ്-ബ്ളോക് തലത്തിലുള്ള തെരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയവക്ക് മേല്‍നോട്ടം വഹിക്കാന്‍ എല്‍.ടി.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് എം. സൈതാലി, ഡി.സി.സി പ്രസിഡന്റ് ബുഹാരിക്കോയ, ഡി.സി.സി ജനറല്‍ സെക്രട്ടറി സി. അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് കമ്മിറ്റി രൂപവത്കരിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത