DweepDiary.com | ABOUT US | Tuesday, 05 November 2024

എൻ സി പി എസ് വിശാല സംസ്‌ഥാന കമ്മിറ്റി യോഗം നവംബർ അവസാന വാരം

In Politics BY Web desk On 16 October 2024
കവരത്തി: നവംബർ അവസാന വാരം അമിനി ദ്വീപിൽ വെച്ച് നടക്കുന്ന എൻ സി പി എസ് വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിനു മുന്നോടിയായി സംസ്ഥാന നേതാക്കൾ എല്ലാ യൂണിറ്റുകളും സന്ദർശിക്കാൻ തീരുമാനം. എൻ സി പി എസ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം.പി യുമായ പി പി മുഹമ്മദ് ഫൈസൽ, സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മുത്തലിഫ് തുടങ്ങിയ നേതാക്കൾ ദ്വീപിലെ എല്ലാ യൂണിറ്റുകളും സന്ദർശിക്കാൻ തീരുമാനിച്ചു.
ജൂലൈ മാസത്തിൽ കവരത്തിയിൽ വെച്ച് നടന്ന സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിൽ എടുത്ത തീരുമാനപ്രകാരമാണ് സന്ദർശനം. സംഘടനാ ശക്തിപെടുത്തലിന്റെ ഭാഗമായാണ് ഈ ദ്വീപ് സന്ദർശന പരിപാടി സംഘടിപ്പിക്കുന്നത്. സംഘടനയുടെ പ്രവർത്തനം ശക്തമാക്കുന്നതിനും അംഗങ്ങളുടെ പങ്കെടുക്കൽ ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ ഒരുക്കങ്ങളും നിർവഹിക്കണമെന്ന് യൂണിറ്റ് പ്രസിഡന്റുമാർക്ക് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നസീർ എംപി നിർദ്ദേശം നൽകി.
നേതാക്കളുടെ സന്ദർശന പരിപാടി:
- 17.10.2024: കൊച്ചി - 18.10.2024: കൽപ്പേനി - 20.10.2024: ആന്ത്രോത്ത് - 22.10.2024: കിൽത്താൻ - 24.10.2024: ചെത്ലത്ത് - 25.10.2024: കടമത്ത് - 27.10.2024: അമിനി - 29.10.2024: അഗത്തി - 31.10.2024: കവരത്തി - 01.11.2024: മിനിക്കോയി
എല്ലാ യൂണിറ്റുകളും സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അംഗങ്ങളെ ഓർമ്മപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY