DweepDiary.com | ABOUT US | Sunday, 21 July 2024

ലക്ഷദ്വീപ് ജനതക്ക് വേണ്ടി പ്രതിഷേധിച്ച കേസിൽ കോടതിയിൽ ഹാജരായി ഇ.ടി. മുഹമ്മദ് ബഷീർ

In Politics BY Web desk On 23 June 2024
കൊച്ചി: ലക്ഷദ്വീപ് ജനതക്ക് വേണ്ടി പ്രതിഷേധിച്ചതിന് കേരള സർക്കാർ എടുത്ത കേസിൽ എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ഇ.ടി. മുഹമ്മദ് ബഷീർ. ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശിയ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി, 2021ൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തത് ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു.
കേന്ദ്രസർക്കാറും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ചാണ് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ യു.ഡി.എഫ് എംപിമാർ സമരം ചെയ്തത്. ഇന്നത്തെ കോടതി നടപടികൾക്ക് ശേഷമാണ് അദ്ദേഹം പാർലമെന്റ് സമ്മേളനത്തിനായി കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത് .

SHARE YOUR FEEDBACK

RECENT IN THIS CATEGORY