DweepDiary.com | ABOUT US | Sunday, 08 September 2024

ചെത്ത്ലാത്ത് കിൽത്താൻ യൂണിറ്റിൽ നേതൃമാറ്റം, ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യത്തോടെ മുന്നേറും: എൻ വൈ സി

In Politics BY P Faseena On 22 October 2023
കിൽത്താൻ: എൻ വൈ സി ചെത്ത്ലാത്ത്, കിൽത്താൻ യൂണിറ്റിൽ നേതൃമാറ്റം. ചെത്ത്‌ലാത്ത് യൂണിറ്റ് പ്രസിഡന്റായി മുഹമ്മദ് ഷറഫുദ്ധീനെ തിരഞ്ഞെടുത്തു. സി പി അബ്ദുൽ ഷുക്കൂർ, സകരിയ എച്ച് എം എന്നിവരെ വൈസ് പ്രസിഡന്റായും, അബ്ദുൽ ഫത്താഹിനെ സെക്രട്ടറിയായും മുഹമ്മദ് കാസിമിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷറർ കാഥിബ്, പബ്ലിസിറ്റി ബോർഡ്‌ ചെയർമാൻ മുഹമ്മദ്‌ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ബാധ്ഷ ഓഫിസ് സെക്രട്ടറി കെ പി ഹംസ എന്നിവരെ തിരഞ്ഞെടുത്തു.
എൻ വൈ സി കിൽത്താൻ യൂണിറ്റ് പ്രസിഡന്റായി ഷിഹാബുദീനെ തിരഞ്ഞെടുത്തു. അഹമ്മദ് സിയാദ്, അബ്ദുൽ ഹമീദ് (വൈസ് പ്രസിഡന്റ്) അഫീഫുദ്ധീൻ(സെക്രട്ടറി) ഷമീർ ഖാൻ, മിർസ മുബാറക് (ജോയിന്റ് സെക്രട്ടറി) ഷിഹാബുദ്ധീൻ (ട്രഷറർ) തസ്‌വീർ (പബ്ലിസിറ്റി ബോർഡ്‌ ചെയർമാൻ) അമീർ അലി (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
എൻ വൈ സി സ്റ്റേറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ് ട്രഷറർ റഹ്മത്തുള്ള എന്നിവരുടെ സാനിധ്യത്തിലാണ് രണ്ട് ദ്വീപിലെയും യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ നിയമപരമായി ഒന്നിച്ച് പോരാടുമെന്നും പുതിയ അതിജീവന പോരാട്ടത്തിന് ലക്ഷദ്വീപ് ജനതയെ ഏകോപിപ്പിച്ചു ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും എൻ വൈ സി വ്യക്തമാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY