DweepDiary.com | ABOUT US | Thursday, 28 March 2024

NCP വൈസ് പ്രസിഡന്റിനെതിരെ പാര്‍ട്ടി കടുത്ത നടപടിയിലേക്ക്

In Politics BY Admin On 22 April 2014
കല്‍പേനി(22/4/14):- NCP വൈസ് പ്രസിഡന്റും DP മെമ്പറുമായ ശ്രീ.കെ.പി.ചെറിയകോയയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്തെന്ന ആരോപണമുള്‍പ്പടെ മറ്റ് 7 ഓളം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയന്നാണ് NCP ഇദ്ദേഹത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടി ലെറ്റര്‍ ഹെഡും സീലും വിസിറ്റിങ്ങ് കാര്‍ഡും തിരിച്ചേല്‍പ്പിക്കണമെന്നും പ്രസിഡന്റ് ശ്രീ.പൂക്കോയാ തങ്ങള്‍ കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ്ങിലാണ് ഇദ്ദേഹത്തിനെരിനെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY