DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപ് DYFI പ്രസിഡന്റ് നസീർ കെ കെ രാജി വെച്ചു - നടപടി ഡയറി ഫാം പൂട്ടുന്നതിനെതിരെ ബിജെപിക്കൊപ്പം ന്യായീകരിച്ച സെക്രട്ടറിയെ പാ൪ട്ടി സംരക്ഷക്കുന്നതിന്

In Politics BY Admin On 31 May 2021
കവരത്തി: റിപ്പോർട്ടർ ചാനലിനിൽ ബിജെപിയുടെ വാദങ്ങളെ ശരിവെക്കുംവിധം അഭിമുഖത്തിൽ അസ്മിനിസ്‌ട്രേറ്ററെ ന്യായീകരിക്കുകയും ഡയറി ഫാം പൂട്ടുന്നതിനെ ന്യായീകരിക്കുകയും ചെയ്തിരുന്ന CPI (M) ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുൽ ഹകീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് DYFI പ്രസിഡന്റ് നസീർ കെകെ രാജി വെച്ചു.

ലക്ഷദ്വീപിന് വേണ്ടി ശക്തമായ നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക-സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗ൪ഭാഗ്യകരമാണെന്ന് അദ്ദേഹം ദ്വീപ് ഡയറിയോട് പറഞ്ഞു. ജനം ടിവി അടക്കമുള്ള തീവ്ര വലതുപക്ഷ പ്രചാരകർക്ക് ഒരവസരം കൂടി ഇതിലൂടെ അദ്ദേഹം നല്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY