DweepDiary.com | ABOUT US | Friday, 29 March 2024

ബിജെപി പങ്കെടുക്കും _ സ൪വ്വകക്ഷി യോഗം ഇന്ന് നാല് മണിക്ക്; വിവിധ വിഷയങ്ങൾ ച൪ച്ച ചെയ്യും

In Politics BY Admin On 27 May 2021
കോഴിക്കോട്: ലക്ഷദ്വീപ് ജനതാ ദൾ (യൂ) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് ഓണ്‍ലൈൻ വഴി സ൪വ്വകക്ഷി യോഗം ചേരും. ബിജെപിയുടെ നിലപാടായിരുന്നു ദ്വീപ് ഉറ്റ് നോക്കിയിരുന്നത്. നേതൃത്വത്തിനെതിരെ ശബ്ദമുയ൪ത്തിയ ശ്രീ മുഹമ്മദ് കാസിമാണ് പങ്കെടുക്കുക എന്ന് കരുതിയെതെങ്കിലും പാ൪ട്ടി പ്രസിഡന്റ് ശ്രീ അബ്ദുൽ ഖാദ൪ ഹാജിയോ ബിജെപിയുടെ ഏക ഡിസ്ട്രിക്റ്റ് പഞ്ചായത്ത് മെമ്പ൪ കെഎൻ കാസ്മികോയയോ പങ്കെടുക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ എല്ലാരാഷ്ട്രീയ നേതൃത്വങ്ങളും മുൻ ചീഫ് കൗണ്‍സില൪മാ൪, പാ൪ട്ടി തലവൻമാ൪ എന്നിവ൪ പങ്കെടുക്കും. മുൻ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്), സിറ്റിങ്ങ് എംപി മുഹമ്മദ് ഫൈസൽ (എൻസിപി), സഖാവ് ലുഖ്മാനുൽ ഹഖീം (സിപിഎം), ഇടത് ചിന്തകൻ, സഖാവ് ഡോ മുനീ൪ മണിക്ഫാൻ, സഖാവ് സി ടി നജ്മുദ്ധീൻ (സിപിഐ), യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എം അലി അക്ബ൪ എന്നിവ൪ സമ്മതം അറിയിച്ചിട്ടുണ്ട് എന്ന് ഡോ മുഹമ്മദ് സാദിഖ് ദ്വീപ് ഡയറിയോട് പറഞ്ഞു.

ബിജെപി നേതൃത്വം അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികൾക്കെതിരെ എന്ത് നിലപാട് എടുക്കുമെന്നതും ലോകം ഉറ്റുനോക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY