DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിൽ നാളെ സ൪വ്വ കക്ഷി യോഗം; ബിജെപിക്കും ക്ഷണം - തുട൪നടപടികൾ ച൪ച്ച ചെയ്യും

In Politics BY Admin On 26 May 2021
കോഴിക്കോട്: ലക്ഷദ്വീപ് ജനതാ ദൾ (യൂ) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിൽ നാളെ വൈകീട്ട് ഓണ്‍ലൈൻ വഴി സ൪വ്വകക്ഷി യോഗം ചേരും. ലക്ഷദ്വീപിലെ എല്ലാരാഷ്ട്രീയ നേതൃത്വങ്ങളും മുൻ ചീഫ് കൗണ്‍സില൪മാ൪, പാ൪ട്ടി തലവൻമാ൪ എന്നിവ൪ പങ്കെടുക്കും. മുൻ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്), സിറ്റിങ്ങ് എംപി മുഹമ്മദ് ഫൈസൽ (എൻസിപി), സഖാവ് ലുഖ്മാനുൽ ഹഖീം (സിപിഎം), ഇടത് ചിന്തകൻ സഖാവ് ഡോ മുനീ൪ മണിക്ഫാൻ, സഖാവ് സി ടി നജ്മുദ്ധീൻ (സിപിഎം), യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എം അലി അക്ബ൪ എന്നിവ൪ സമ്മതം അറിയിച്ചിട്ടുണ്ട് എന്ന് ഡോ മുഹമ്മദ് സാദിഖ് ദ്വീപ് ഡയറിയോട് പറഞ്ഞു. ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച് കെ മുഹമ്മദ് കാസിം പാ൪ട്ടി നേതൃത്വത്തോട് കൂടിയാലോചന നടത്തിയിട്ട് പ്രതികരിക്കാം എന്നറിയിച്ചു. കൂടാതെ എല്ലാ ദ്വീപിലെയും പഞ്ചായത്ത് ചെയ൪പെയ്സണ്‍മാരെയും ദ്വീപ് മാധ്യമങ്ങൾക്കും ക്ഷണമുണ്ട്.

ബിജെപി പങ്കെടുക്കുമോ എന്നാണ് ഇപ്പോൾ ലക്ഷദ്വീപ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികൾക്കെതിരെയും ബിജെപി കേരള നേതാക്കളുടെ തീവ്രവാദ പരാമ൪ശത്തിനെതിരെയും ഇന്നലെ കൂട്ടരാജി ഉണ്ടായിരുന്നു. കൂടാതെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭൂനയത്തിനെതിരെ മേയ് 11 ന് മുഹമ്മദ് കാസിം പരാതി നൽകിയിരുന്നു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൽ ഖാദ൪ ഹാജി മാത്രമാണ് അഡ്മിനിസ്ട്രേറ്ററെ പിന്തുണക്കിന്നത് എന്നാണ് പാ൪ട്ടിയിൽ നിന്ന് ഇന്നലെ രാജിവെച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവ് ദ്വീപ് ഡയറിയോട് പ്രതികരിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY