DweepDiary.com | ABOUT US | Friday, 19 April 2024

കില്‍ത്താല്‍ ദ്വീപില്‍ സിപിഐ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

In Politics BY Admin On 19 July 2019
കിൽത്താൻ (18/07/2019): പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം എന്നതുള്‍പ്പെടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സിപിഐ പ്രക്ഷോഭം. പാര്‍ട്ടി കില്‍ത്താന്‍ ഘടകം ആരിഭിച്ച അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. സിപിഐ സെക്രട്ടറി പി പി വാജിബ്, ഓഫീസ് സെക്രട്ടറി റഹ്മത്തുള്ള എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

ജെട്ടി നിര്‍മാണം, ഐസ് പ്ലാന്റ്, പോസ്റ്റോഫീസ്, സിവില്‍ സ്റ്റേഷന്‍, സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന മൃഗപരിപാലന കേന്ദ്രം മാറ്റിസ്ഥാപിക്കല്‍ തുടങ്ങി 22 ഇന ആവശ്യങ്ങളാണ് സമരത്തിലൂടെ സിപിഐ ഉന്നയിക്കുന്നത്. ആവശ്യങ്ങളടങ്ങിയ നിവേദനം സിപിഐ കിത്താല്‍ ഘടകം ഭാരവാഹികള്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY