DweepDiary.com | ABOUT US | Friday, 29 March 2024

ദ്വീപുകളിൽ സംഘർഷം; നിരോധനാജ്ഞ

In Politics BY Admin On 25 May 2019
കവരത്തി: പതിനെഴാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിന്നോടിയായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സംഘർഷം. അഗത്തിയിൽ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടി. രാത്രി പതിനൊന്ന് മണിക്ക് കടകൾ അടപ്പിക്കാനുള്ള പോലീസ് ശ്രമത്തിനിടെ വ്യാപാരികളും പോലീസും തമ്മിൽ വാക് തർക്കമുണ്ടായി. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കടമത്ത്, കവരത്തി എന്നീ ദ്വീപുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് പെട്രോളിംഗ് ശക്തമാക്കി. സി ആർപി എഫ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.


കവരത്തിൽ കച്ചവട സ്ഥാപനങ്ങൾക്ക് നേരെ രാഷ്ട്രീയ പ്രവർത്തകർ വ്യാപക ആക്രമണം നടത്തി. കടത്ത് ദ്വീപിലെ ജംഗ്ഷനിൽ തീ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്തു. കിൽത്താനിലും ജെട്ടി പരിസരത്ത് എൻ.സി.പി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. ആന്ത്രോത്തിൽ ഫലപ്രഖ്യാപനത്തിന് മുമ്പേ 144 നിലനിൽക്കുകയാണ്.


ചിത്രം കടപ്പാട്: അൽ ജസരി

SHARE YOUR FEEDBACK

RECENT IN THIS CATEGORY