DweepDiary.com | ABOUT US | Tuesday, 16 April 2024

ഇത്തവണയും മത്സരം എൻസിപിയും കോൺഗ്രസ്സും തന്നെ ; ആകെ വോട്ടർമാർ 54,266

In Politics BY Admin On 16 March 2019
കവരത്തി: ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലമായ ലക്ഷദ്വീപിൽ പ്രധാന മത്സരം എൻസിപിയും കോൺഗ്രസ്സും തന്നെ. ബിജെപി ഒഴിച്ചുള്ള പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി. ബിജെപിയുടെ 90 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചേക്കും. ഇതിൽ ലക്ഷദ്വീപും ഉൾപ്പെടുന്നു. കവരത്തി സ്വദേശി ജാഫർ ഷാ യുടെ പേരും കൽപെനി സ്വദേശിയായ ഒരു വനിതയുടെ പേരുമാണ് പ്രധാനമായും പരിഗണിക്കുന്നത്. താളാക്കാട മൗലവിക്ക് ശേഷം അഗത്തിയിൽ നിന്നും വീണ്ടുമൊരു സ്ഥാനാർത്ഥി എന്ന പ്രത്യേകതയും ഇൗ തെരഞ്ഞെടുപ്പിന് ഉണ്ട്. സിപിഎം സ്ഥാനാർത്ഥി ഷെരീഫ് ഖാനാണ് ഇത്. സിപിഐ സ്ഥാനാർത്ഥിയായി കിൽത്താൻ സ്വദേശി എ എം അലി അക്ബർ മത്സരിക്കും. ദ്വീപിലെ മറ്റൊരു നിർണ്ണായക പ്രസക്തിയുള്ള JDU, ഡോക്ടർ കെകെ മുഹമ്മദ് കോയയുടെ മകൻ സാദിഖ് നെ യാണ് മത്സരിക്കുന്നത്.


എല്ലാപാർട്ടികളുടെയും പ്രചാരണ പ്രവര്ത്തനങ്ങള് സജീവമാവുന്നു. എണ്പതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപില് ആകെയുള്ളത് 54,266 വോട്ടര്മാര്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില് 11നാണ് ദ്വീപിലും വോട്ടെടുപ്പ്. മുന്നണികള്ക്കതീതമായി കോണ്ഗ്രസും എന്.സി.പിയും തമ്മിലാണ് ഇവിടെ നേര്ക്കുനേര് മത്സരം. വര്ഷങ്ങളായി കോണ്ഗ്രസ് ജയിച്ചിരുന്ന ലോക്സഭ സീറ്റില് കഴിഞ്ഞ തവണ എന്.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിനായിരുന്നു വിജയം. മുന് കേന്ദ്രമന്ത്രിയും ദീര്ഘകാലം ദ്വീപിനെ ലോക്സഭയില് പ്രതിനിധീകരിക്കുകയും ചെയ്ത പി.എം സഈദിന്റെ മകന് മുഹമ്മദ് ഹംദുള്ള സഈദായിരുന്നു കോണ്ഗ്രസ് സ്ഥാനാര്ഥി. 1535 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എന്സിപിയുടെ വിജയം. കഴിഞ്ഞ തവണ കൈവിട്ട സീറ്റ് ഏതു വിധേനയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്. 2009ല് വിജയം കണ്ട ഹംദുള്ള സയീദിനെ തന്നെ ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്ഗ്രസ് തീരുമാനം. സിറ്റിങ് എം.പി മുഹമ്മദ് ഫസലിനെയാണ് എന്.സി.പി വീണ്ടും മത്സര രംഗത്തിറക്കുന്നത്. സിപിഎം, സിപിഐ, ജെ.ഡി (യു), ബിജെപി തുടങ്ങിയ കക്ഷികളും ഇത്തവണ മത്സര രംഗത്തുണ്ട് എങ്കിലും കഴിഞ്ഞ തവണ ഈ കക്ഷികൾക്ക്‌ ആര്ക്കും അഞ്ഞൂറിലധികം വോട്ടു നേടാന് കഴിഞ്ഞിരുന്നില്ല. അതിനാല് വോട്ടു വിഹിതം കൂട്ടി ദ്വീപില് സാന്നിധ്യമറിയിക്കല് മാത്രമാണ് ഈ പാര്ട്ടികളുടെ ലക്ഷ്യം. എൻസിപി പരാജയമായിരുന്നു എന്ന ആരോപണമാണ് കോൺഗ്രസ്സ് ഉയർത്തുന്നത്. മാസ് പ്രശ്നം ശക്തമായി ഇവർ ഉയർത്തി കാട്ടുന്നുണ്ട്. അതിനെതിരെ മാസിൽ തടങ്കൽ വെച്ചത് കോൺഗ്രസ്സ് എന്ന് പ്രത്യാരോപണവുമായി എൻസിപി യും രംഗത്തുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY