DweepDiary.com | ABOUT US | Friday, 29 March 2024

വിവിധ സര്‍വ്വെ ഫലങ്ങള്‍ പുറത്ത് - ലക്ഷദ്വീപില്‍ എന്‍സിപി, കേന്ദ്രത്തില്‍ യുപിഎ

In Politics BY Admin On 01 February 2019
ന്യൂഡല്‍ഹി: സ്വാതന്ത്ര ഏജന്‍സികള്‍ ഉള്‍പ്പെടെ വിവിധ ചാനലുകളുടെ സര്‍വ്വെ ഫലങ്ങള്‍ പുറത്ത് വന്നു. ലക്ഷദ്വീപില്‍ എന്‍സിപി തന്നെയെന്ന് ടൈംസ് നൗവും, ടൈംസ് ഓഫ് ഇന്ത്യയും. എന്നാല്‍ കോണ്‍ഗ്രസിനാണ് സാധ്യതയെന്ന് റിപബ്ലിക് ചാനല്‍ പ്രവചിക്കുന്നു. ആന്‍ഡമാനിലെ ഏക സീറ്റ് ബിജെപി നിലനിര്‍ത്തുമെങ്കിലും പുതുച്ചേരി സീറ്റ് അവര്‍ക്ക് നഷ്ടമാകും. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പച്ച തൊടില്ലെന്നും ആകെയുള്ള 132 ല്‍ 16 സീറ്റുകളില്‍ മാത്രമേ ജയിക്കാനിടയുള്ളൂവെന്നും പ്രവചിച്ച് ടൈംസ് നൗ. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനത്തു നിന്ന് ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കാനിടയില്ല. തമിഴ്‌നാട്ടിലെ 39 ല്‍ 35 യുപിഎയും നാല് മണ്ഡലങ്ങള്‍ എഐഎഡിഎംകെയും നേടുമെന്നാണ് പ്രവചനം. ആന്ധ്രയില്‍ 25 ല്‍ 23 സീറ്റുകളില്‍ വൈഎസ്ആര്‍സിപിയും രണ്ടെണ്ണത്തില്‍ ടിഡിപിയും ജയിക്കും. തെലങ്കാനയിലെ 17 സീറ്റുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് ജയിക്കാനാവില്ല. ഇവിടെ തെലങ്കാന രാഷ്ട്ര സമിതി പത്തും കോണ്‍ഗ്രസ് അഞ്ചും സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രവചനം. ബിജെപി സഖ്യകക്ഷിയും മറ്റുള്ളവരും ഓരോ സീറ്റുകള്‍ വീതം നേടും.

കര്‍ണാടകയിലാണ് ബിജെപിക്ക് സര്‍വേഫലത്തില്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. ഇവിടെ 28 ല്‍ 14 സീറ്റുകള്‍ വീതം യുപിഎ, എന്‍ഡിഎ സഖ്യങ്ങള്‍ നേടാനിടയുണ്ട്. കേരളത്തില്‍ യുഡിഎഫിന് മുന്‍കൈ നേടാനാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫ് 16, എല്‍ഡിഎഫ് മൂന്ന്, മറ്റുള്ളവര്‍ ഒന്ന് സീറ്റുകള്‍ നേടും.

സമീപകാലത്തു പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങളെല്ലാം ബിജെപിക്ക് എതിരാണ്. ചാണക്യയുടെ പാര്‍ഥാദാസിന്റെ പ്രവചനത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ 295 സീറ്റുകള്‍ വരെ കരസ്ഥമാക്കുമെന്നാണ്. എന്‍ഡിഎക്ക് പരമാവധി ലഭിക്കുക 240 സീറ്റുകളും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY