"മൂന്ന് കോളത്തിലും അഡ്വ.ഹംദുള്ളാ സഈദിന്റെ പേര് വെക്കാന്‍ പറ്റില്ല" - ബി.സി.സി. പ്രസിഡന്റ് രാജി സമര്‍പ്പിച്ചു
ചെത്ലാത്: ജില്ലാ പഞ്ചായത്ത് മെമ്പറും (കോണ്‍ഗ്രസ്സ്) ചെത്ലാത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമായ ശ്രീ.കെ.എന്‍.കാസ്മിക്കോയ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കൊണ്ടുള്ള കത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിക്ക് കൈമാറി. എ.ഐ.സി.സി യില്‍ നിന്നും 2019 ലോകസഭാ എലക്ഷന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഓരോ ബ്ലോക്കില്‍ നിന്നും മൂന്ന് പേരടങ്ങുന്ന പാനല്‍ കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫോമുകള്‍ എത്തിയിരുന്നു. ഇത് പ്രകാരം താന്‍ ഒന്നാമതായി മുന്‍ എം.പി അഡ്വ.ഹംദുള്ളാ സഈദും രണ്ടാമതായി മുന്‍ ചീഫ് കൗണ്‍സിലറും മുന്‍ എല്‍.ടി.സി.സി പ്രസിഡന്റുമായ ശ്രീ.യുസി.കെ.തങ്ങളും മൂന്നാമതായി റിട്ട. പ്രിന്‍സിപ്പാള്‍ ശ്രീ.കെ.മുഹമ്മദ് (കവരത്തി) എന്നിവരുടെ പേരുകള്‍ സമര്‍പ്പിച്ചതായും കത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് കോളത്തിലും അഡ്വ.ഹംദുള്ളാ സഈദിന്റെ പേര് എഴുതി സമര്‍പ്പിക്കാന്‍ എല്‍.ടി.സി.സി പ്രസിഡന്റ് പറഞ്ഞതായും ഇത് നിയമ വിരുദ്ധമാണെന്നും തനിക്ക് ഇതിന് സാധ്യമല്ലെന്നും അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ താന്‍ രാജിവെക്കുകയാണെന്നുമാണ് കത്തില്‍ കാണിച്ചിരിക്കുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ