DweepDiary.com | ABOUT US | Saturday, 20 April 2024

ജയില്‍മോചിതരായ ലക്ഷദ്വീപിലെ സഖാക്കള്‍ക്ക് സ്വീകരണം

In Politics BY Admin On 16 October 2017
തിരുവനന്തപുരം -കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അവര്‍ക്കുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് എല്ലാവിധ ഹീനശ്രമങ്ങളും നടത്തുകയാണെന്ന് കെ.കെ. രാഗേഷ് എം.പി. കള്ളക്കേസെടുത്ത് ജയിലിലടച്ച സി.പി.ഐ. (എം) പ്രവര്‍ത്തകര്‍ക്ക് ലക്ഷദ്വീപില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാപ്രവര്‍ത്തനം നടത്തുന്ന സിപിഐ (എം) പ്രവര്‍ത്തകര്‍ക്കെതിരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളക്കേസെടുക്കുകയും ലോക്കപ്പിലിട്ട് ഭീകരമര്‍ദ്ദനം അഴിച്ചുവിടുകയുമുണ്ടായി. സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പിരിച്ചുവിടുകയാണ്. രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
സിപിഐ (എം)ന്റെ പ്രവര്‍ത്തനം തടയുന്നതിന് ലക്ഷദ്വീപില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കെ.കെ. രാഗേഷ് എം.പി. പറഞ്ഞു. അടിമകളോടെന്നപോലെ ജനങ്ങളോട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. കലക്‌ടറും അഡ്‌മിനിസ്ട്രേറ്ററും ബിജെപിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്.
ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്തി അടിയന്തിരാവസ്ഥ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും കെ.കെ. രാഗേഷ് എം.പി. പ്രഖ്യാപിച്ചു. തൊഴിലാളിവിരുദ്ധതയും മനുഷ്യാവകാശലംഘനവും മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥരുടെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നടപടി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഗേഷ് വ്യക്തമാക്കി. ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ ശേഷം ഒരുമാസത്തിലേറെ കാലമായി ജയിലിലടക്കപ്പെട്ട ഷരീഫ് ഖാന്‍(ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് പ്രസിഡന്റ്), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കമറുദ്ദീന്‍, ഫൈസല്‍, സലാഹുദ്ദീന്‍, ഹസ്സന്‍കോയ തുടങ്ങിയവരെ കെ കെ രാഗേഷ് എം പി ഹാരമണിയിച്ച് സ്വീകരിച്ചു

(കടപ്പാട്- ദേശാഭിമാനി.com)

SHARE YOUR FEEDBACK

RECENT IN THIS CATEGORY