DweepDiary.com | Friday, 14 December 2018

സമരം ചെയ്ത SPORTS ലെ ദിവസ വേതന ജീവനക്കാരെ തിരിച്ചെടുത്തു

In Politics / 19 September 2017
കവരത്തി- 16.09.2017 ൽ SPORTS ലെ വലിയൊരു വിഭാഗം ദിവസ വേതനത്തൊഴിലാളികൾ പണിമുടക്കിൽ എർപ്പെട്ടിരുന്നു. ചില ഉദ്യോഗസ്ഥൻമാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയായിരുന്നു സമരം.
ഇതിനെതിരെ ശക്തമായ നടപടി എന്നുള്ള നിലയിൽ സമരത്തിൽ പങ്കെടുത്ത എല്ലാ ജീവനക്കാരേയും എന്നന്നേക്കുമായി പിരിച്ചുവിടുമെന്ന ഒരു വാർത്ത പരന്നിരുന്നു.
ശേഷം അഡ്മിനിസ്ട്രേറ്റർ ഇടപെടുകയും ബംഗാരം യൂണിറ്റിലുള്ള ജോലിക്കാർ ഒഴികെയുള്ള എല്ലാവരേയും 18.09.2017 ന് മുമ്പായി ഒരു സമ്മതപത്രം എഴുതി വാങ്ങി ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു.
ബംഗാരം യൂണിറ്റിലുള്ളവരുടെ കാര്യം ഇനിയും അനിശ്ചിതാവസ്ഥയിലാണ്.
SPORTS ലെ ഭൂരിപക്ഷം തൊഴിലാളികളും ദിവസ വേതനക്കാരാണ്. അഡ്മിനിസ്ട്രേഷൻ കഴിഞ്ഞാൽ ലക്ഷദ്വീപിലെ എറ്റവും വലിയ തൊഴിൽ ദാതാവായ SPORTS ലെ തൊഴിലാളികൾ നേരിടുന്ന ഈ അരക്ഷിതാവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ പൊതു സമൂഹത്തിന് ആവുമെന്ന് തോന്നുന്നില്ല.
ഈ കാര്യത്തിലെങ്കിലും ലക്ഷദീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിൽക്കുമെന്നു് ദ്വീപ് ജനതയ്ക്കൊപ്പം ദ്വീപ് ഡയറിയും പ്രത്യാശിക്കുന്നു.
സമ്മതപത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതിനാൽ അതിന്റെ ഒരു കോപ്പി ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.
ശ്രീ/ ശ്രീമതി ......................... എന്ന ഞാൻ സ്പോർട്സിലെ ദിവസ വേതന തൊഴിലാളി എന്ന നിലയിൽ പ്രതിജ്ഞ ചെയ്യുന്നത് . എന്തന്നാൽ ഞാൻ എന്റെ തൊഴിലിനോട് എല്ലായ്പ്പോഴും പരിപൂർണ്ണമായ സത്യസന്ധതയും അർപ്പണബോധവും പുലർത്തുമെന്നും പ്രലോഭനങ്ങൾക്ക് വിധേയനാവുകയോ ചെയ്യില്ലെന്നും താഴെപ്പറയുന്ന പെരുമാറ്റ ദൂഷ്യങ്ങൾ ചെയ്യുകയോ പ്രവർത്തിക്കുകയോ ഇല്ലെന്നും പ്രതിജ്ഞ ചെയ്യുന്നു.
1. സംഘ ടനയുടെ അന്തസ്സിനും താല്പര്യത്തിനും നിരക്കാത്ത രീതിയിൽ പ്രവർത്തിക്കൽ 2.നൗചിത്യമില്ലാത്തതോ ചേരാത്തതോ ആയ പ്രവർത്തികളിൽ ഏർപ്പെടൽ 3. സംഘടനയുടെ ബന്ധപ്പെട്ട അധികാരികൾക്ക് തന്നെ ജോലിയിൽ നിർത്തുന്നതിൽ സംശയക്കുറവ് തോന്നുന്ന രീതിയിൽ പ്രവർത്തിക്കൽ. 4.അധികാരികൾക്ക് തന്റെ പ്രവർത്തനത്തിൽ വിശ്വാസം ഇല്ലാതിരിക്കൽ. 5. പ്രലോഭനങ്ങളിൽ വശംവദരായി ക്യത്യനിർവഹണത്തിൽ ആത്മാർത്ഥത പുലർത്താതിരിക്കൽ. 6. ജോലി സ്ഥലത്ത് അസമാധാനം സൃഷ്ടിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടൽ . 7. സ്ഥിരമായി എല്പിച്ച ജോലി അവഗണിക്കൽ. 8. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തന ങ്ങളിൽ ഏർപ്പെടൽ.
ശ്രീ/ ശ്രീമതി .................... എന്ന ഞാൻ താഴെ പറയുന്ന പെരുമാറ്റ ദൂഷ്യങ്ങൾ ചെയ്യുന്നതല്ലെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു. 1. മേലുദ്യോഗസ്ഥരെയോ അവർ നൽകുന്ന ഉത്തരവുകളേയോ സ്വന്തം നിലയിലോ മറ്റുള്ളവരുമായി ചേർന്നോ ലംഘിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നു. 2. വിശ്വാസക്കുറവ് വിശ്വസ്തതയില്ലായ്മ സത്യസന്ധതയില്ലായ്മ വിശ്വാസരാഹിത്യം . മോഷണമോ കബളിപ്പിക്കലോ ,തൊഴിലുടമ യുടെ ബിസിനസിനോ വസ്തു വകകൾക്കോ കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കൽ . 3.നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് വിരുന്ധമായി സമരപരിപാടികൾ പിക്കറ്റിംഗ് ഗരാവോ സമരം, നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി മറ്റാരെയും സമര പരിപാടികൾ നടത്തുന്നതിന് പ്രലോഭിപ്പിക്കുക. 4. സ്പോർട്സിന്റെ അച്ചടക്കത്തിനോ പെരുമാറ്റച്ചട്ടങ്ങൾക്കോ വിരുദ്ധമായി പ്രവർത്തി സമയങ്ങളിൽ വിധ്വംസക പ്രചർത്തനങ്ങളിൽ ഏർപ്പെടുന്നത്. 5. ജോലി സമയത്തോ ജോലി സമയം കഴിഞ്ഞോ നിയമവിരുദ്ധമായ ലഹളയിലോ മറ്റ് പെരുമാറ്റ ദൂഷ്യങ്ങളിലോ സ്ഥാപനത്തിലോ സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിലോ ഏർപ്പെടുന്നത്. '6. സ്ഥിരമായി താമസിച്ച് ഓഫീസിൽ എത്തൽ. 7. സ്ഥിരമായി എല്പിച്ച ജോലി ചെയ്യാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുക. 8. സ്ഥിരമായി മുൻകൂർ അനുവാദം കൂടാതെ അവധി എടുക്കുകയോ അവധിയുടെ സമയപരിധി ലംഘിക്കുകയോ ചെയ്യുക. 9. ക്രമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടൽ.

സ്പോർട്സിനെതിരായി 16.09.2017 ന് ചിലരെന്നെ തെറ്റിദ്ധരിപ്പിച്ച് ഞാനൊരു സമരത്തിലേർപ്പെടുകയുണ്ടായി . മേലാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയില്ലന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു .
ഇതുപോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇനി മേലാൽ ചെയ്യുന്നതല്ലെന്നും ഞാൻ സ്പോർട്സിനെതിരെ ചെയ്തു പോയ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ മാപ്പാക്കണമെന്നും അപേക്ഷിക്കുന്നു. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ എന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വിരോധമില്ലെന്ന് ഇതിനാൽ ബോധിപ്പിച്ച് കൊള്ളുന്നു. ഞാൻ സ്പോർട്സിൽ ദിവസ വേതന തൊഴിലാളി ആയിരിക്കെ ഒരു രാഷട്രീയ പ്രസ്താനത്തിന്റെ പരിപാടികൾക്കോ , പ്രസ്താനത്തിന് വേണ്ടിയോ പ്രവർത്തിക്കുകയില്ല എന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY