DweepDiary.com | ABOUT US | Wednesday, 06 July 2022

ലോക സ്‌കൂള്‍ കായികമേള: ഇന്ത്യക്ക് രണ്ട് വെങ്കലം

In National News BY P Faseena On 18 May 2022
ഫ്രാന്‍സ്: ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ നടക്കുന്ന ലോക സ്‌കൂള്‍ കായികമേളയില്‍ ഇന്ത്യക്ക് രണ്ട് വെങ്കലം. ആണ്‍കുട്ടികളുടെ 400മീറ്റര്‍ ഹാര്‍ഡില്‍സിലും 4× 100 റിലെ ആണ്‍കുട്ടികളിലുമാണ് ഇന്ത്യ രണ്ട് വെങ്കലമെഡല്‍ നേടിയത്. മെയ് 15നാണ് ഫ്രാന്‍സില്‍ ലോക സ്‌കൂള്‍ കായികമേള ആരംഭിച്ചത്. ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ 8മലയാളികള്‍ ഉണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ള മുബസ്സിന മുഹമ്മദും ഇത്തവണ ലോക സ്‌കൂള്‍കായികമേളയുടെ ഭാഗമാണ്. വിദ്യാഭ്യാസവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ (സ്‌പേര്‍ട്‌സ്) ഡോ ചാക്കോ ജോസഫാണ് 230 അംഗ ഇന്ത്യന്‍ കായികസംഘത്തിന്റെ തലവന്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY