DweepDiary.com | ABOUT US | Wednesday, 06 July 2022

അംഗനവാടി ജീവനക്കാരെ പിരിച്ചുവിട്ടത് ശിശുക്ഷേമസമിതിയുടെ അറിവോടെയല്ല: കേന്ദ്ര മന്ത്രാലയം

In National News BY P Faseena On 02 May 2022
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഭരണകൂടം തങ്ങളുടെ കീഴിലുള്ള അംഗനവാടി അധ്യാപകരെയും ഹെല്‍പര്‍മാരെയും കൂട്ടമായി പിരിച്ചുവിട്ടത് ശിശുക്ഷേമസമിതിയുടെ അറിവോടെയല്ലെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം. ദ്വീപുകളിലെ അംഗനവാടി ടീച്ചര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പിരിച്ചുവിടലില്‍ വിശദീകരണം ആവശ്യപ്പെട്ട് എം.പി മുഹമ്മദ് ഫൈസല്‍ 2022 ഫെബ്രുവരി 10ന് വനിതാ ശിശുക്ഷേമ സമിതിക്ക് കത്തയച്ചിരുന്നു. ലക്ഷദ്വീപിലെ പിരിച്ചുവിടല്‍ സംബന്ധിച്ച് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് മന്ത്രാലയത്തിന് അറിയിപ്പ് ലഭിച്ചില്ലെന്ന് എം.പിയുടെ കത്തിനുള്ള മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. വിവിധ സേവനങ്ങള്‍ ജനങ്ങളില്‍ എത്തുന്നത് ഉറപ്പ് വരുത്താന്‍ അംഗനവാടി ജീവനക്കാര്‍ അത്യന്താപേക്ഷിതമായതിനാല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ദ്വീപ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
2021 മാർച്ചിൽ ലക്ഷദ്വീപിലെ 107 അംഗൻവാടികളിൽ 36 എണ്ണം അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു. പിന്നീട് 60 വയസ്സിനു മുകളിലുള്ള തൊഴിലാളികളെയും അഡ്മിനിസ്ട്രേഷൻ പിരിച്ച് വിട്ടിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY