അണ്ണാമല സര്വ്വകാലാശല വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് യുജിസി

ന്യൂഡല്‍ഹി: തമിഴ്നാട് അണ്ണാമല സര്‍വ്വകലാശാലയുടെ ഓപ്പണ്‍ വിദൂരകോഴ്സുകളില് അഡ്മീഷന്‍ സ്വീകരിക്കരുതെന്ന് യു.ജി.സി മുന്നറിയിപ്പ്. 2014-15അക്കാദമിക് വര്ഷംവരെമാത്രമേ അണ്ണാമല സര്‍വ്വകലാശാലക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ അനുമതിയുള്ളു. 2015ന് ശേഷം സര്‍വ്വകലാശാലക്ക് കോഴ്സുകള്‍ നടത്താനുള്ള അംഗീകാരം യു.ജി.സി നല്‍കിയിട്ടില്ല എന്ന് 2022 മാര്‍ച്ച് 25ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വിദൂരകോഴ്സുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ അണ്ണാമല സര്‍വ്വകലാശാല നിയമലംഘനം നടത്തിയെന്നും, അനുമതിയില്ലാതെ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് സര്‍വ്വകലാശാല പ്രവേശനം നല്‍കുന്നുവെന്നും യു.ജി.സി മാര്‍ച്ചില്‍ ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. യു.ജി.സിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ സര്‍വ്വകലാശാല നടത്തുന്ന കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സര്‍വ്വകലാശാല മാത്രമാകും ഉത്തരവാദികളെന്നും യു.ജി.സി ഉത്തരവില്‍ വ്യക്തമാക്കി.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം എം.പി
- ലൈംഗിക തൊഴിൽ നിയമപരം, പൊലീസ് ഇടപെടരുത്: സുപ്രീം കോടതി
- ലോക സ്കൂള്‍ കായികമേള: ഇന്ത്യക്ക് രണ്ട് വെങ്കലം
- രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി
- ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഡയറി ഫാമും സ്കൂളിലെ മാംസാഹാരവും തുടരാമെന്ന് സുപ്രിംകോടതി