DweepDiary.com | Wednesday, 08 July 2020

ലഡാക്കിലെ സംഘര്‍ഷം: ആകെ 20 ഇന്ത്യന്‍ സൈനികര്‍ക്ക്​​ വീരമൃത്യു

In National News / 16 June 2020
ന്യൂഡല്‍ഹി: ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍​ വീരമൃത്യു വരിച്ചതായി സൈന്യത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.​ കഴിഞ്ഞദിവസം രാത്രിയാണ്​ സംഘര്‍ഷമുണ്ടായത്​. മൂന്നുമണിക്കൂറിലേറെ സംഘര്‍ഷം നീണ്ടതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ എ.എന്‍​.ഐ റിപ്പോര്‍ട്ട്​ ചെയ്​തു. 43ഓളം ചൈനീസ്​ സൈനികര്‍ക്ക്​ പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്​തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്​.

പരിക്കേറ്റ 17 സൈനികരുടെ വീരമൃത്യു ചൊവ്വാഴ്​ച രാത്രിയാണ്​ അധികൃതര്‍ സ്​ഥിരീകരിച്ചത്​. കമാന്‍ഡിങ്​ ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന്​ ഇന്ത്യന്‍ സൈനികര്‍ക്ക്​ വീരമൃത്യുവെന്ന്​ നേരത്തേ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയായിരുന്നു​ സംഭവം. ഇവിടെനിന്ന്​ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറിയതായി അധികൃതര്‍ അറിയിച്ചു.

16 ബിഹാര്‍ ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫിസര്‍ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക്​ ജീവന്‍ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥര്‍ ചര്‍​ച്ച തുടങ്ങിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY