DweepDiary.com | Sunday, 09 August 2020

ബോട്ട് ജെട്ടി പരിസരത്ത് മയക്കുമരുന്നുമായി മാലദ്വീപ് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

In National News / 01 January 2019
കൊ​ച്ചി: വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​വ​ഴി വി​ദേ​ശ​ത്തേ​ക്ക്​ ല​ഹ​രി​മ​രു​ന്ന്​ ക​ട​ത്തു​ന്ന അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​സം​ഘം കൊ​ച്ചി സി​റ്റി ഷാ​ഡോ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. താ​യ്​​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, മാ​ല​ദ്വീ​പ്, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ല​ഹ​രി​മ​രു​ന്ന്​ ക​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലു​കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ഹ​ഷീ​ഷ്​ ഒാ​യി​ലും പി​ടി​ച്ചെ​ടു​ത്തു.

ഹോ​ങ്കോ​ങ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ഡ്ര​ഗ് കാ​ർ​ട്ട​ണി​ൽ ‘കോ​നാ ഗോ​ൾ​ഡ്’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ​പെ​ട്ട മാ​ല​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ അ​സീം ഹ​ബീ​ബ് (33), ഷി​ഫാ​ഫ്‌ ഇ​ബ്രാ​ഹിം (30), മു​ഹ​മ്മ​ദ് സ​ഫോ​ഫ് (35), ത​മി​ഴ്നാ​ട് കു​ള​മാ​ണി​ക്കം സ്വ​ദേ​ശി ആ​ൻ​റ​ണി സാ​മി (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷാ​മ്പൂ ബോ​ട്ടി​ലു​ക​ളി​ൽ നി​റ​ച്ച് ക​ട​ത്താ​ൻ ത​യാ​റാ​ക്കി​യ നി​ല​യി​ലു​ള്ള ഒ​ന്ന​ര ലി​റ്റ​റോ​ളം ഹൈ​ഗ്രേ​ഡ് ഹ​ഷീ​ഷ്​ ഓ​യി​ൽ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

ഇ​ന്ത്യ​ൻ ല​ഹ​രി​മ​രു​ന്ന് വി​പ​ണി​യി​ൽ​ത​ന്നെ നാ​ലു​കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​വാ​ണി​ത്. നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചു​വ​ന്ന പ്ര​തി​ക​ൾ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ കു​ടു​ങ്ങി​യ​ത്. വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ എ​ന്ന​നി​ല​യി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ സം​ഘം ഹോ​ട്ട​ലു​ക​ളി​ൽ മാ​റി​മാ​റി താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മേ​ന​ക​യി​ലെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ സി​റ്റി ഷാ​ഡോ പൊ​ലീ​സും സെ​ൻ​ട്ര​ൽ പൊ​ലീ​സും ചേ​ർ​ന്നാ​ണ്​ സാ​ഹ​സി​ക​മാ​യി ഇ​വ​രെ കീ​ഴ്​​പ്പെ​ടു​ത്തി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തു​നി​ന്ന്​ എ​ത്തി​ച്ച ഹ​ഷീ​ഷ് ഓ​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി​വ​ഴി മാ​ല​ദ്വീ​പി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന്​ ഡി.​സി.​പി ജെ. ​ഹി​മേ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. പാ​സ്പോ​ർ​ട്ടും മ​റ്റു രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ എ​ല്ലാ പ്ര​തി​ക​ളും ഡി​സം​ബ​റി​ൽ​ത​ന്നെ നി​ര​വ​ധി​ത​വ​ണ മാ​ല​ദ്വീ​പ്, താ​യ്​​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി​ത​വ​ണ ദ​ക്ഷി​ണേ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​താ​യി വ്യ​ക്​​ത​മാ​യി. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ബി​ജി ജോ​ർ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ സി.​ഐ അ​ന​ന്ത​ലാ​ൽ, ഷാ​ഡോ എ​സ്.​ഐ എ.​ബി. വി​ബി​ൻ, സി.​പി.​ഒ​മാ​രാ​യ അ​ഫ്സ​ൽ, ഹ​രി​മോ​ൻ, സാ​നു, വി​നോ​ദ്, സ​നോ​ജ്, സാ​നു​മോ​ൻ, വി​ശാ​ൽ, സു​നി​ൽ, അ​നി​ൽ, യൂ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Courtesey: Madhyamam.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY