DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിൽ നിന്നും റിപ്പോർട്ടർമാരെ ആവശ്യമുണ്ട് | അവസാന തീയതി 18/06/2021

In Ads BY Admin On 16 June 2021
ലക്ഷദ്വീപിലെ ആദ്യത്തെ വാർത്താപോർട്ടലായ ദ്വീപ് ഡയറി.കോം അതിൻ്റെ സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും അടിയന്തിരമായി റിപ്പോർട്ടർമാരെ തേടുന്നു. പത്രപ്രവർത്തനത്തിൽ അഭിരുചിയും മലയാളഭാഷയിലോ ഇംഗ്ലീഷ് ഭാഷയിലോ പ്രാവീണ്യവുമുള്ളവരായിരിക്കണം. പത്രപ്രവർത്തനത്തിൽ മുൻപരിചയം നിർബന്ധമില്ല. ഫോട്ടോഗ്രാഫി, വിഡിയോ വാർത്ത തയാറാക്കൽ എന്നിവയിൽ താല്പര്യമുള്ളവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർത്ത തയ്യാറാക്കുന്നതിലും മറ്റു സാങ്കേതികമേഖലകളിലും പരിശീലനം നൽകുന്നതാണ്. വാ൪ത്തകൾക്ക് ഗ്രാഫിക്സ് ഡിസൈനുകൾ തയ്യാറാക്കാൻ സാധിക്കുന്ന മലയാളികൾക്കും ബന്ധപ്പെടാം.

ലക്ഷദ്വീപിലെ മാറുന്ന രാഷ്ട്രീയ പരിതസ്ഥിതിയിൽ ദ്വീപിൽനിന്നുള്ള വാർത്തകളും വീക്ഷണങ്ങളും അറിയാൻ ദ്വീപുസ്‌നേഹികളുടെ മുഖ്യ ആശ്രയമാണ് ദ്വീപ് ഡയറി. അഡ്‌മിനിസ്ട്രേഷന്റെ ജനദ്രോഹനയങ്ങൾക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഏതാനും മണിക്കൂറുകൾ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെയും പൗരാവകാശ പ്രവർത്തകരുടെയും ശ്രദ്ധയിൽ പെട്ട മാധ്യമം കൂടിയാണിത്. കേരളത്തിലെ നിരവധി പ്രമുഖരായ എഴുത്തുകാരും മാധ്യമങ്ങളും ദ്വീപ് ഡയറിയുമായി സഹകരിച്ചുവരുന്നു. ലക്ഷദ്വീപ് സാഹിത്യപ്രവ൪ത്തക സംഘത്തിന്റെ കീഴിൽ നിലവിൽ ദ്വീപ് ഡയറി പൂർണമായും സേവനസന്നദ്ധരായ എഴുത്തുകാരുടെ ശ്രമഫലമായാണ് പ്രവർത്തിക്കുന്നത്. ഭാവിയിൽ എഴുത്തുകാർക്കും റിപ്പോർട്ടർമാർക്കും പ്രതിഫലം നല്കാനാവുന്ന സ്ഥിതികൈവരുമെന്ന് പ്രതീക്ഷിക്കുന്നു. ദ്വീപ് ഡയറിയുടെ ഇംഗ്ലീഷ് എഡിഷൻ ഉടനെ ആരംഭിക്കുന്നതാണ്.

ഈ സംരംഭത്തിൽ ഭാഗഭാക്കാവാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 9496175496, അല്ലെങ്കിൽ വാട്സ് ആപ്പ് ചെയ്യുക 9895732288. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

online registration ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY